സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് 5, 7, 10 ക്ലാസുകളിൽ നടത്തിയ പൊതു പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് 5, 7, 10 ക്ലാസുകളിൽ നടത്തിയ പൊതു പരീക്ഷയിൽ സമസ്ത ബഹ്റൈൻ മനാമ ഇർഷാദുൽ മുസ് ലിമീൻ മദ്റസയിൽ 71വിദ്യാർത്ഥികൾ പൊതു പരീക്ഷ എഴുതി. ഒരു ടോപ് പ്ലസ്, 14 ഡിസ്റ്റിങ്ഷൻ, 27 ഫസ്റ്റ് ക്ലാസ്, 11സെക്കൻഡ് ക്ലാസ് ഉൾപ്പെടെ മുഴുവൻ വിദ്യാർത്ഥികളും മികച്ച വിജയം നേടി.
ഏഴാം തരത്തിൽ ടോപ് പ്ലസ് നേടി ആയിശ അശ്ക്കർ ഒന്നാം സ്ഥാനവും ഡിസ്റ്റിങ്ഷൻ നേടി നൂർഫാത്തിമ ഇനിയത്ത് രണ്ടാം സ്ഥാനവും ഡിസ്റ്റിങ്ഷൻ നേടി ഫാത്തിമ നസ്റിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അഞ്ചാം തരത്തിൽ ഡിസ്റ്റിങ്ഷൻ നേടി റിസ ഫാത്തിമ ഒന്നാം സ്ഥാനവും ഡിസ്റ്റിങ്ഷൻ നേടി അബാൻ സാദിഖ് രണ്ടാം സ്ഥാനവും ഡിസ്റ്റിങ്ഷൻ നേടി അസ്‌വ ഫാത്തിമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പത്താംതരത്തിൽ ഹിബ അംജദ് ഒന്നാം സ്ഥാനവും മിൻഹ നിയാസ് രണ്ടാം സ്ഥാനവും ആയിശ നിദ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെയും പ്രാപ്തരാക്കിയ അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നതായും റമദാൻ അവധി കഴിഞ്ഞ് ആരംഭിക്കുന്ന പുതിയ അധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായും മനാമ ഇർഷാദുൽ മുസ് ലിമീൻ മദ്റസ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 34332269 അല്ലെങ്കിൽ 35107554 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
േ്ിേ്ി
മംനംന