ബഹ്റൈൻ മലയാളി സെയിൽസ് ടീം ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു

ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീം " BMST ഇഫ്താർ സംഗമം 2025" എന്ന പേരിൽ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു.
അദിലിയ ബാങ് സാങ്ങ് തായ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന വിരുന്നിൽ നാന്നൂറോളം അംഗങ്ങൾ പങ്കെടുത്തു. പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ ഗഫൂർ കയ്പമംഗലം, ഫസൽ ഭായ്, ലുലു ഗ്രൂപ്പ് പർച്ചേസ് ഹെഡ് മഹേഷ് നാട്ടിക, കൂട്ടായ്മയുടെ അഡ്വൈസറി ചെയർമാൻ സിജു കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
കൂടാതെ മത പണ്ഡിതൻ മുസാദിഖ് ഹാഷിം റമദാൻ മാസത്തിലെ വൃതാനുഷ്ടനത്തിന്റെ മേൻമയെ കുറിച്ചും റമദാൻ സന്ദേശവും നൽകി സംസാരിച്ചു. ദിലീപ് മോഹൻ സ്വാഗതവും ട്രഷററും പ്രോഗ്രാം കൺവീനറും കൂടിയായ ആരിഫ് പോർക്കുളം നന്ദിയും രേഖപ്പെടുത്തി സംസാരിച്ചു.
വൈസ് പ്രസിഡന്റ് ഷാജി ദിവാകരൻ, ജോയിന്റ് സെക്രട്ടറിമാരായ അഗസ്റ്റിൻ മൈക്കിൾ, ബൈജുമാത്യൂ , മെമ്പർഷിപ്പ് സെക്രട്ടറി സജിത്ത്കുമാർ, എക്സിക്യൂട്ടിവ് അംഗങ്ങളായ അരുൺ ആർ പിള്ള, സത്യൻ കേറ്റൻ, ബഷീർ, ശ്രീലേഷ് ശ്രീനിവാസ്, ഗണേഷ് കുറാറ, ഷിഹാബ് മരക്കാർ, അഷ്‌റഫ്, ലിജിൻ, ഹസ്സൻ, നീരജ്, പ്രശാന്ത്, പ്രജീഷ് കെപി, അഷ്‌റഫ് ഹൈദ്രു എന്നിവർ ഇഫ്താർ വിരുന്നിനു നേതൃത്വം നൽകി.
fddf
ddg