ബഹ്‌റൈൻ നവകേരളയുടെ ഇഫ്താർ തൊഴിലാളികളോടൊപ്പം


ബഹ്‌റൈൻ നവകേരള ഈ വർഷത്തെ ഇഫ്താർ വിരുന്ന് അസ്കറിലുള്ള ഗ്രിൽ ടെക് മെറ്റൽ പ്രോഡക്റ്റ് കമ്പനി തൊഴിലാളികളുടെ താമസസ്ഥലത്ത് വച്ച് നടത്തി.150 ഓളം ആളുകൾ പങ്കെടുത്തു. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം അറിയിക്കുന്ന റമദാൻ മാസത്തിൽ സഹജീവികളെ കരുതുകയും ചേർത്ത് നിർത്തുകയും ചെയുന്നതാണ് ഏറ്റവും വലിയ കാര്യമെന്നും ബഹ്‌റൈൻ നവകേരള ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനീയമാണന്നും റമദാൻ സന്ദേശം നൽകിയ ഉസ്താദ് ബഷീർ പറഞ്ഞു.

ഇഫ്താർ വിരുന്നിനു ശേഷം വൈസ് പ്രസിഡന്റ്‌ സുനിൽദാസ് ബലയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ലോക കേരള സഭാ അംഗങ്ങളായ ഷാജി മൂതല, ജേക്കബ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി എ കെ സുഹൈൽ സ്വാഗതവും കൺവീനർ പ്രശാന്ത് മാണിയത്തു നന്ദിയും പറഞ്ഞു.

article-image

zsdfsdfs

You might also like

Most Viewed