ശ്രദ്ധേയമായി കൊല്ലം പ്രവാസി അസോസിയേഷന്റെ ഇഫ്താര്‍ സംഗമം


കൊല്ലം പ്രവാസി അസോസിയേഷന്‍ നടത്തിയ ഇഫ്താര്‍ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെസിഎ അങ്കണത്തിൽ നടന്ന ഇഫ്താര്‍ സംഗമത്തില്‍ 600ൽ അധികം ആളുകൾ പങ്കെടുത്തു. കെപിഎ രക്ഷാധികാരിയും, മുൻ ലോക കേരളാ സഭാ അംഗവുമായ ബിജു മലയിൽ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സയ്യിദ് റമദാൻ നദവി റമളാൻ സന്ദേശം നൽകി.

കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹറിൻ കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജപാണ്ട്യൻ, ഡോക്ടർ പിവി ചെറിയാൻ എന്നിവർ സന്നിഹിതരായിരുന്നു.

കെപിഎ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, കെപിഎ ട്രഷറർ മനോജ് ജമാൽ, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, കെപിഎ രക്ഷാധികാരി ചന്ദ്ര ബോസ്, ബി.കെ.എസ് ലേഡീസ് വിങ്ങ് സെക്രട്ടറി മോഹിനി തോമസ്, കെസിഎ പ്രസിഡന്റ് ജെയിംസ് മാത്യു, ബഹ്റിൻ പ്രതിഭ രക്ഷാധികാരിയും ലോക കേരള സഭ അംഗവുമായ ശ്രീജിത്ത്, ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ, സാമൂഹ്യ പ്രവർത്തകനായ കെ.ആർ നായർ, മോനി ഓടി കണ്ടത്തിൽ, സിജി കോ - ഓർഡിനേറ്റർ ഷിബു പത്തനംതിട്ട, പ്രവാസി വെൽഫെയർ സെക്രട്ടറി ജോഷി തുടങ്ങി ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകള്‍ അറിയിച്ചു.

കെപിഎ സെക്രട്ടറി അനിൽ കുമാർ സ്വാഗതം പറഞ്ഞ യോഗത്തിന് ഇഫ്‌താർ കമ്മിറ്റി കൺവീനർ സിദ്ധിക്ക് ഷാൻ നന്ദി രേഖപ്പെടുത്തി. കെപിഎ സെക്രട്ടറി രജീഷ് പട്ടാഴി, കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.

article-image

ssfddsf

article-image

zcvzv

article-image

zcvxxc

You might also like

Most Viewed