ബഹ്റൈനിലെ ആദ്യത്തെ തദ്ദേശീയ നിർമിത ഉപഗ്രഹമായ ‘അൽ മുൻദിറി’ൽ നിന്ന് സിഗ്നലുകൾ ലഭിച്ചു തുടങ്ങിയതായി എൻഎസ്എസ്എ


ബഹ്റൈനിലെ ആദ്യത്തെ തദ്ദേശീയ നിർമിത ഉപഗ്രഹമായ ‘അൽ മുൻദിറി’ൽ നിന്ന് സിഗ്നലുകൾ ലഭിച്ചു തുടങ്ങിയതായി നാഷനൽ സ്പേസ് സയൻസ് ഏജൻസി. ഉപഗ്രഹത്തിന്റെ സെൻസറുകൾ ആക്ടീവ് ആയെന്നും പൂർണമായും പ്രവർത്തനസജ്ജമായെന്നും ഗ്രൗണ്ട് സ്റ്റേഷനിലെ വിദഗ്‌ധർ സ്ഥിരീകരിച്ചു.

രാജ്യത്തിന്‍റെ ഖ്യാതി വാനോളമുയർത്തിയതിൽ നിർണായ പങ്കുവഹിച്ച അൽ മുൻദിർ ഉപഗ്രഹ വിക്ഷേപണ വിജയത്തെത്തുടർന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിക്കും നിരവധി പേർ ആശംസാസന്ദേശങ്ങൾ അയച്ചു.

അൽ മുൻദിർ ശേഖരിക്കുന്ന വിവരങ്ങൾ ബഹ്റൈനിന്‍റെ കാലാവസ്ഥ നിർണയത്തിലും പരിസ്ഥിതി സംരക്ഷണത്തിലും പ്രധാന പങ്കുവഹിക്കുമെന്നും ഡോ.ബാരറ്റ് പറഞ്ഞു. രാജ്യത്തെ കാലാവസ്ഥ, പരിസ്ഥിതി, കര, കടൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പകർത്താനും വിശകലനം ചെയ്യാനും നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് അൽ മുൻദിർ നിർമിച്ചത്.

മീഡിയം റെസല്യൂഷൻ സ്പേസ് കാമറ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്‌ഠിത ഇമേജ് പ്രോസസിങ്, സൈബർ സുരക്ഷാ മൊഡ്യൂൾ, റേഡിയോ ട്രാൻസ്‌മിഷൻ പേലോഡ് എന്നിവ ഉപഗ്രഹത്തിൽ സ്ഥാപിച്ചിട്ടുണ്ട്.

article-image

dd

You might also like

Most Viewed