പിജിഎഫ് ഇഫ്താർ മീറ്റും പുരസ്കാര വിതരണവും സംഘടിപ്പിച്ചു

ബഹ്റൈനിലെ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റും, പുരസ്കാരവിതരണവും സംഘടിപ്പിച്ചു. മാഹൂസിലെ മക്കൻഡീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പിജിഎഫ് നൽകി വരുന്ന കർമ്മജ്യോതി പുരസ്കാരം ബഹ്റൈനിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനായ ബഷീർ അമ്പലായിക്ക് ഡെയ്ലി ട്രിബ്യൂൺ ചെയർമാനും മുൻ കർമ്മജ്യോതി ജേതാവുമായ പി ഉണ്ണികൃഷ്ണൻ സമ്മാനിച്ചു. ഇതോടൊപ്പം സംഘടനയുടെ അംഗങ്ങൾക്കായി നൽകിവരുന്ന പുരസ്കാരങ്ങളും വിതരണം ചെയ്തു.
പിജിഎഫ് ജ്വവൽ അവാർഡ് ലത്തീഫ് കോലിക്കലിനും, പിജിഎഫ് പ്രോഡിജി അവാർഡ് അനിൽ കുമാർ, വിമല തോമസ് എന്നിവർക്കും, മികച്ച കൗൺസിലർക്കുള്ള അവാർഡ് മുഹമ്മദ് റഫീക്കിനും, മികച്ച ഫാക്വല്‍റ്റി പുരസ്കാരം ബിനു ബിജുവിനും, മികച്ച സാമൂഹ്യപ്രവർത്തകനുള്ള അവാർഡ് ജെയിംസ് ഫിലിപ്പിനും, മികച്ച കോര്‍ഡിനേറ്റർക്കുള്ള പുരസ്കാരം റോസ് ലാസർ, ജസീല എം എ, സുധീർ എൻ പി എന്നിവർക്കുമാണ് സമ്മാനിച്ചത്.
പിജിഎഫ് പ്രസിഡണ്ട് ബിനു ബിജു അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജോയിന്റ് സെക്രട്ടറി ജെയിംസ് ഫിലിപ്പ് സ്വാഗതവും, ഈവന്റ് കൺവീനർ വിശ്വനാഥൻ ഭാസ്കരൻ നന്ദിയും രേഖപ്പെടുത്തി.
പിജിഎഫ് മുൻ പ്രസിഡണ്ട് ഇകെ സലീം റമദാൻ സന്ദേശം നൽകിയ പരിപാടിയിൽ പിജിഎഫ് വർക്കിങ്ങ് ചെയർമാൻ പ്രദീപ് പുറവങ്കര, മുൻ പ്രസിഡണ്ട് ലത്തീഫ് കോലിക്കൽ, മുൻ കർമ്മജ്യോതി പുരസ്കാരജേതാക്കളായ സുബൈർ കണ്ണൂർ, സലാം മമ്പാട്ടുമൂല, മനോജ് വടകര, എന്നിവർ ആശംസകൾ നേർന്നു.
sdfsf
bc cvb