സ്കൂൾ വിദ്യാർത്ഥി ബഹ്റൈനിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

മനാമ
കൊല്ലം മുഖത്തല സ്വദേശി നൗഷാദ് സൈനുൽ ആബീദീന്റെ മകൻ മുഹമ്മദ് സഊദ് (14) ഈസ്റ്റ് ഹിദ്ദിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്ത്യൻ സ്കൂളിൽ ഒമ്പതാം തരം വിദ്യാർത്ഥിയാണ്. ഇന്നലെ രാത്രി പള്ളിയിൽ നിന്ന് വീട്ടിലേയ്ക്ക് സൈക്കിളിൽ വരുമ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹം കിങ്ങ് ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
aa