ഇരുപത് വർഷത്തിന് ശേഷം നാട്ടിലെത്തി

മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്ത പറയത്തക്ക ബന്ധുമിത്രാദികൾ ആരുമില്ലാത്ത കാഴ്ചയും കേൾവിയുമടക്കം ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിട്ടു കൊണ്ട് എഴുപതാം വയസ്സിലും തുച്ഛമായ ശമ്പളത്തിൽ ചെറിയ ജോലികൾ ചെയ്ത് 20 വർഷത്തോളമായി നാട്ടിൽ പോകാനാവാതെ ബഹ്റൈനിൽ ജീവിച്ചിരുന്ന തൃശൂർ സ്വദേശിയായ വ്യക്തിയെ ബഹ്റൈനിലെ എംഎം ടീമിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമഫലമായി നാട്ടിലെത്തിച്ചു.
എംഎം ടീം സമാഹരിച്ച അവശ്യ സാധനങ്ങൾ അടങ്ങിയ ഗൾഫ് കിറ്റും, എയർ ടിക്കറ്റും,സഹായ നിധിയായി ഒരുലക്ഷത്തി എണ്ണായിരത്തി എഴുന്നൂറു രൂപയും കൈമാറി. അതിനൊടൊപ്പം നാട്ടിൽ വേണ്ട താമസ സൗകര്യവും, തുടർന്ന് വേണ്ട സഹായവും ഒരുക്കിയതായും എംഎം ടീം ഭാരവാഹികൾ അറിയിച്ചു.
േുി്േുി