അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ മീറ്റ് ശ്രദ്ധേയമായി

ആരോഗ്യസേവനമേഖലയിൽ പ്രമുഖരായ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ മീറ്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മനാമ ബസ് സ്റ്റോപ്പിന് സമീപമുള്ള മനാമ സെൻട്രലിലെ അൽ ഹിലാലിന്റെ പുതിയ ശാഖയുടെ പാർക്കിങ്ങ് ഏരിയയിലാണ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചത്.
1600ഓളം പേർ പങ്കെടുത്ത ഇഫ്താറിൽ വിവിധ സ്ഥാനപതികൾ, പാർലമെന്റ് അംഗങ്ങൾ, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ബോർഡ് ഓഫ് ഡയറക്ടർമാർ, സാമൂഹ്യ മേഖലയിലുള്ള പ്രമുഖർ, മാധ്യമപ്രവർത്തകർ, അൽ ഹിലാൽ ഹെൽത്ത് കെയർ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ മാനേജിംഗ് ഡയറക്ടർമാരായ ഡോ. പി.എ. മുഹമ്മദ്, അബ്ദുൾ ലത്തീഫ്, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സിഇഒ ഡോ. ശരത് ചന്ദ്രൻ, അൽ ഹിലാൽ ഹെൽത്ത് കെയറിൻ്റെ വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സി.എ. സഹൽ ജമാലുദ്ദീൻ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
മലേഷ്യൻ അംബാസഡർ എച്ച്.ഇ.ഷാസ്‌രിൽ സഹിറാൻ, ബംഗ്ലാദേശ് അംബാസഡർ എം.ഡി. റൈസ് ഹസ്സൻ സരോവർ, പാകിസ്ഥാൻ അംബാസഡർ സാഖിബ് റൗഫ്, ഫിലിപ്പീൻസ് അംബാസഡർ ആൻ ജലാൻഡോൺ ലൂയിസ്, എത്യോപ്യൻ അംബാസഡർ എച്ച്.ഇ. ഷിഫെറാവ് ജി. ജെന, ബ്രസീൽ എംബസിയിലെ കൗൺസിലർ ഗുസ്താവോ കാംപെലോ, പാകിസ്ഥാൻ മിഷൻ ഡെപ്യൂട്ടി ഹെഡ് മിസ്റ്റർ മുഹമ്മദ് അനീൽ സഫർ, ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി മിസ്റ്റർ രവി കുമാർ ജെയിൻ, ശ്രീലങ്കൻ എംബസിയിലെ ചാർജ് ഡി അഫയേഴ്‌സ് മധുക ഹർഷാനി സിൽവ, തായ് എംബസിയിലെ മിനിസ്റ്റർ ഓഫ് കൗൺസിൽ മനച്ചായി വട്ടനവോങ്‌സാർട്ട്, തൊഴിൽ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി അഹമ്മദ് ജെ. അൽ-ഹൈക്കി, ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ്പ് ഡയറക്ടർ മിസ്റ്റർ യൂസഫ് യാക്കൂബ് ലോറി, മുഹറഖ് മുനിസിപ്പാലിറ്റി കൗൺസിൽ അംഗം അഹമ്മദ് മുഹമദ് അൽമുഗഹി, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ബഹ്‌റൈൻ മെഡിക്കൽ സൊസൈറ്റി പ്രസിഡന്റ് ഡോ. അമേർ അൽ-ദെരാസി, സോളിഡാരിറ്റി ഇൻഷുറൻസ് ബഹ്‌റൈൻ ബിസിനസ് ഡെവലപ്‌മെന്റ് ഡെപ്യൂട്ടി ജനറൽ മാനേജർ ജയ് പ്രകാശ് എന്നിവരുൾപ്പെടെ മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു.
ഇഫ്താറിന് ശേഷം കുട്ടികൾക്കായി ഗർഗൗൺ പരിപാടിയും ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ കുട്ടികൾക്കും ഗുഡി ബാഗുകൾ വിതരണം ചെയ്തു.
ം്ുു