ഇഫ്താർ സ്നേഹവിരുന്ന് സംഘടിപ്പിച്ചു


ബഹ്‌റൈൻ പ്രതിഭ മനാമ മേഖലക്ക് കീഴിലെ സെൻട്രൽ മാർക്കറ്റ് യൂണിറ്റ് 'ഇഫ്താർ സ്നേഹവിരുന്ന് 2025' സംഘടിപ്പിച്ചു. മനാമ കെ സിറ്റി ഹാളിൽ സംഘടിപ്പിക്കപ്പെട്ട സ്നേഹവിരുന്നിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തു പ്രവർത്തിക്കുന്ന നേതാക്കളും സെൻട്രൽ മാർക്കറ്റിലെ തൊഴിൽ മേഖലയിലുള്ളവരും ഉൾപ്പടെയുള്ളവർ പങ്കെടുത്തു.

 

 

article-image

യൂണിറ്റ് സെക്രട്ടറി നുബിൻ അൻസാരി സ്വാഗതം പറഞ്ഞ സാംസ്‌കാരിക സമ്മേളനത്തിൽ യൂണിറ്റ് രക്ഷാധികാരി നജീബ് മീരാൻ അധ്യക്ഷത വഹിച്ചു. ലോക കേരള സഭാ അംഗവും പ്രതിഭാ രക്ഷാധികാരി സമതി അഗവുമായ സുബൈർ കണ്ണൂർ ഇഫ്താർ സ്നേഹ സംഗമം ഉദ്‌ഘാടനം ചെയ്തു. ഐസിഎഫ് നാഷണൽ പ്രസിഡന്റ് ജനാബ് അബൂബക്കർ സിദ്ധിക്കി റമദാൻ സന്ദേശം നൽകി.

 

article-image

ഇസ്കോൺ പ്രതിനിധി അന്തരംഗ ചൈതന്യ ദാസ്, സെന്റ് മേരീസ്‌ ഓർത്തഡോക്സ് വികാരി റവ: ഫാദർ .ജേക്കബ് തോമസ്, പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, ലോക കേരള സഭാംഗം സി.വി നാരായണൻ, പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ, വൈസ് പ്രസിഡന്റ നൗഷാദ് പൂനൂർ, വനിതാ വേദി സെക്രട്ടറി റീഗ പ്രതീപ്, സെൻട്രൽ മാർക്കറ്റ് യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീജേഷ് നന്ദി പ്രകാശിപ്പിച്ചു.

article-image

sfsf

You might also like

Most Viewed