120 കിലോമീറ്റർ കുതിരയോട്ട മത്സരത്തിൽ പങ്കെടുത്ത് ഷെയ്ഖ് നാസർ

ഷെയ്ഖ് നാസർ ബിൻ ഹമദ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി നടന്ന 120 കിലോമീറ്റർ കുതിരയോട്ട മത്സരത്തിൽ പങ്കെടുത്ത് മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ.
ബഹ്റൈൻ റോയൽ ഇക്വസ്ട്രിയൽ ആൻഡ് എൻഡുറൻസ് ഫെഡറേഷന്‍റെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചത്. 120 കിലോമീറ്റർ റൈഡും പൂർത്തിയാക്കിയ ഷെയ്ഖ് നാസർ സഹമത്സരാർഥികളുടെ പ്രകടനങ്ങളിലും രാജ്യത്തിന്‍റെ ഈ മേഖലയിലെ നേട്ടങ്ങളെയും പ്രശംസിച്ചു.
120 കിലോമീറ്റർ കൂടാതെ 100 കിലോമീറ്റർ, 80 കിലോമീറ്റർ, 40 കിലോമീറ്റർ എന്നിവയിലും ബഹ്‌റൈൻ ഇന്റർനാഷണൽ എൻഡുറൻസ് വില്ലേജിൽ മത്സരങ്ങൾ നടന്നിരുന്നു.
sdfds