ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് എയർപോർട്ട് സർവിസ് ക്വാളിറ്റി അവാർഡ്


ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ അവാർഡ്. ആഗോളതലത്തിൽ മികച്ച വിമാനത്താവളത്തിനുള്ള എയർപോർട്ട് സർവിസ് ക്വാളിറ്റി അവാർഡാണ് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചത്.
അസാധാരണമായ യാത്രാനുഭവം നൽകുന്നതിനും മേഖലയിലും ലോകമെമ്പാടുമുള്ള ഒരു മുൻനിര വിമാനത്താവളമെന്ന സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമുള്ള അംഗീകാരമാണ് ഈ അവാർഡ്.
2024ൽ ഉടനീളം നടത്തിയ സർവേകളിലൂടെ ശേഖരിച്ച യാത്രക്കാരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്താണ് അവാർഡ് നൽകുന്നത്. ഈ അവാർഡ് മുഴുവൻ ബി.എ.സി ടീമിന്റെയും വിലപ്പെട്ട പങ്കാളികളുടെയും സമർപ്പണത്തിനും കഠിനാധ്വാനത്തിനുമുള്ള അംഗീകാരമാണെന്ന് ബഹ്റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മുഹമ്മദ് യൂസഫ് അൽ ബിൻഫലാഹ് പറഞ്ഞു.
sdfd