ബഹ്റൈൻ പ്രതിഭ റിഫ മേഖല പുസ്തകചർച്ച നടത്തി


ബഹ്റൈൻ പ്രതിഭ റിഫ മേഖല നടത്തുന്ന അരങ്ങ് 2k25ന്‍റെ ഭാഗമായി മേഖല ലൈബ്രറി കമ്മിറ്റി നേതൃത്വത്തിൽ പുസ്തകചർച്ച നടത്തി. പി.വി. ഷാജി കുമാറിന്റെ ‘മരണവംശം’ എന്ന നോവലിനെ കുറിച്ച് നടത്തിയ ചർച്ചയുടെ ഉദ്ഘാടനം പ്രവാസി എഴുത്തുകാരൻ യഹിയ മുഹമ്മദ് നിർവഹിച്ചു. വി.കെ. ഷിജി സ്വാഗതം പറഞ്ഞു.

ജോയന്റ് സെക്രട്ടറി രഞ്ജു ഹരീഷ് അധ്യക്ഷത വഹിച്ചു. കെ.വി. മഹേഷ്, കെ.പി. രാജീവ്, നിഷാദ് എന്നിവർ സംസാരിച്ചു. സമകാലീന സാമൂഹിക വ്യവസ്ഥയിൽ നോവലിന്റെ പ്രസക്തിയെ കുറിച്ചും വായന അനുഭവത്തെക്കുറിച്ചും ചർച്ചചെയ്തു.

അൻവർ, ദിനേശൻ എന്നിവർ റിഫ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. വി.കെ. ഷിജി സ്വാഗതവും ദിനേശൻ മയ്യന്നൂർ നന്ദിയും പറഞ്ഞു.

article-image

zdfdf

You might also like

Most Viewed