ബഹ്റൈൻ മലയാളീഫോറത്തിന്റെ ഈ വർഷത്തെ പരിപാടികൾക്ക് തുടക്കം കുറിച്ചു

ബഹ്റൈൻ മലയാളീ ഫോറം 2025 - 2026 പ്രവർത്തന വർഷത്തെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻ്റ് പി വി രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ബി എം എഫ് പ്രസിഡന്റ് ദീപ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരി ഷബനി വാസുദേവ്, എസ് വി ബഷീർ, ബഹ്റൈൻ മലയാളീഫോറം രക്ഷാധികാരി ബാബു കുഞ്ഞിരാമൻ, സോമൻ ബേബി, എ സി എ ബക്കർ എന്നിവർ ആശംസകൾ നേർന്നു.
സുരേഷ് വീരച്ചേരി സ്വാഗതവും അബ്ദുൾ സലാം നന്ദിയും അറിയിച്ചു. അന്തരിച്ച ഗായകൻ പി ജയചന്ദ്രനുള്ള ഗാനസമർപ്പണമായി സുകേഷിൻ്റെ നേതൃത്വത്തിൽ ഗായകരായ ഉണ്ണി കൃഷ്ണൻ, അനിൽ കുമാർ, ദിനേശ് ചോമ്പാല, എൽദോ, അജയഘോഷ്, രഞ്ജിത്ത്, വൃന്ദ, ജോത്സ്യന, റസാഖ്, ബെവ് സുഗതൻ, വിശ്വവിനോദിനി, വിവേക്, റോബിൻ, വിദ്യ, സന്തോഷ് നാരായണൻ, വിശ്വൻ എന്നിവർ ഭാവഗാനങ്ങൾ ആലപിച്ചു.
ertet
sdfsdf