ബഹ്റൈനിൽ ഇന്ന് രാത്രിക്കും പകലിനും ഒരേ ദൈർഘ്യം


രാത്രിക്കും പകലിനും ഒരേ ദൈർഘ്യമെന്ന അസാധാരണ പ്രതിഭാസത്തിന് ഇന്ന് ബഹ്റൈന്‍ സാക്ഷിയാവുകയാണ്. പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ മുഹമ്മദ് റിഥ അൽ അസ്ഫൂറാണ് ഇന്നത്തെ രാത്രിക്കും പകലിനും ഒരേ ദൈർഘ്യമായിരിക്കുമെന്ന് അറിയിച്ചത്. 12 മണിക്കൂർ വീതമാണ് രാവും പകലും ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു.

പുലർച്ച 5.46ന് ഉദയവും, അസ്തമയം വൈകീട്ട് 5.46നുമായിരുന്നു ഉണ്ടായത്. മാർച്ച് 20 മുതൽക്കാണ് ബഹ്റൈനിൽ വസന്തകാലം ആരംഭിക്കുക. 92 ദിവസവും 17 മണിക്കൂറും 40 മിനിറ്റുമായിരിക്കും വസന്തകാല സീസൺ.

അടുത്ത വർഷം റമദാൻ മുഴുവനായും ശീതകാലത്ത് ആയിരിക്കുമെന്നും, 2030 വരെ ഇതു തുടരുമെന്നും അൽ അസ്ഫൂർ വ്യക്തമാക്കി.

article-image

sdfds

You might also like

Most Viewed