കെ.എം.സി.സി ഗ്രാൻഡ് ഇഫ്താർ നാളെ വൈകീട്ട് ഇന്ത്യൻ സ്കൂളിൽ

കെ.എം.സി.സി ഗ്രാൻഡ് ഇഫ്താർ നാളെ വൈകീട്ട് ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഇഫ്താറിൽ ബഹ്‌റൈൻ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസൻ ഈദ് ബുഖമ്മാസ് എന്നിവർ മുഖ്യാതിഥികളായിരിക്കും.
ബഹ്‌റൈനിലെ ഏറ്റവും വലിയ ഗ്രാൻഡ് ഇഫ്താറായ കെഎംസിസി ഇഫ്താറിൽ ഈ പ്രാവശ്യം പതിനായിരത്തോളം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര എന്നിവർ പറഞ്ഞു.
ഗ്രാൻഡ് ഇഫ്‌താറിന്റെ വിജയത്തിനായി രൂപവത്കരിച്ച സ്വാഗതസംഘത്തിന്റെയും വിവിധ വിങ്ങുകളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും എല്ലാവിധ സജ്ജീകരണങ്ങളും നടന്നുവരുന്നതായും ഭാരവാഹികൾ അറിയിച്ചു.
ഔദ്യോഗിക പരിപാടികൾ നേരത്തേ തുടങ്ങേണ്ടതിനാൽ 4.30നുതന്നെഎല്ലാവരും എത്തിച്ചേരണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.
sdfsf