തലശ്ശേരി മാഹി കള്‍ചറല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

തലശ്ശേരി മാഹി കള്‍ചറല്‍ അസോസിയേഷന്‍ മനാമ കെ.എം.സി.സി ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. പ്രസിഡന്‍റ് വി.പി. ഷംസു അധ്യക്ഷതവഹിച്ചു.
സാമൂഹിക പ്രവര്‍ത്തകനായ സുബൈര്‍ കണ്ണൂര്‍, റഷീദ് മാഹി, ടി.എം.സി.എ രക്ഷാധികാരികളായ ഫുവാദ് കെ.പി, സാദിഖ് കുഞ്ഞിനെല്ലി, സ്പോര്‍ട്സ് സെക്രട്ടറി ജാവേദ് ടി.സി.എ എന്നിവര്‍ സംസാരിച്ചു.
പ്രമുഖ പ്രഭാഷകന്‍ അബ്ദുറഹിമാന്‍ ചീക്കോട് റമദാന്‍ സന്ദേശം നല്‍കി. ടി.എം.സി.എ സെക്രട്ടറി നവാസ് തലശ്ശേരി സ്വാഗതവും ട്രഷറര്‍ അഫ്സല്‍ നന്ദിയും പറഞ്ഞു.
ടി.എം.സി.എ ഭാരവാഹികളായ ഫിറോസ് മാഹി, ഷമീം കാത്താണ്ടി, ഫിറോസ് വി.കെ, ബിൻയാമിന്‍, നസീബ്, റാഷിദ് എന്നിവര്‍ നേതൃത്വം നല്‍കി.
ffgd