ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരെയും പൗരപ്രമുഖരെയും പങ്കെടുപ്പിച്ചുകൊണ്ട് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഹൂറ ചാരിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ബഷീർ മാത്തോട്ടം സന്ദേശം നൽകി.
സോമൻ ബേബി, ശംസുദ്ദീൻ വെള്ളികുളങ്ങര, സൈഫുല്ല ഖാസിം, ബിനു കുന്നന്താനം, ചെമ്പൻ ജലാൽ, റഷീദ് മാഹി, ഷാനവാസ്, കെ.പി മുസ്തഫ, രിസാലുദ്ദീൻ, ബഷീർ അമ്പലായി, കെ.ടി സലീം സൽമാനുൽ ഫാരിസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ഹംസ മേപ്പാടി അധ്യക്ഷതവഹിച്ചു. സിറാജ് നരക്കോട് സ്വാഗതവും നൂറുദ്ദീൻ ഷാഫി നന്ദിയും പറഞ്ഞു. അസ്ഹർ തയ്യിൽ, ഫാസിൽ കോട്ടക്കൽ, ജാൻസിർ മന്നത്ത്, ഷാജഹാൻ, മുമ്നാസ്, ആഷിഖ്, നാസർ, അഷ്റഫ്, സാബിർ തുടങ്ങിയവർ നേതൃത്വം നൽകി.
seset