ബഹ്റൈനിൽ രണ്ടു മാസത്തേക്ക് ഞണ്ടുകളെ പിടികൂടുന്നതിന് നിരോധനം


രാജ്യത്ത് മാർച്ച് 15 മുതൽ മേയ് 15 വരെ രണ്ടു മാസത്തേക്ക് ഞണ്ടുകളെ പിടികൂടുന്നതിന് നിരോധനം പ്രഖ്യാപ്പിച്ചു. ഞണ്ടുകളുടെ പ്രജനന കാലയളവു കൂടിയായ ഈ മാസങ്ങളിൽ സംരക്ഷണം ലക്ഷ്യമിട്ടാണ് സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്‍റ് നിരോധന പ്രഖ്യാപനം പുറപ്പെടുവിച്ചത്.

മത്സ്യത്തൊഴിലാളികൾ നിരോധന വ്യവസ്ഥ പാലിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും എസ്.എസ്.ഇ വ്യക്തമാക്കിയിട്ടുണ്ട്. ഈ കാലയളവിൽ ഞണ്ടുകളെ പിടികൂടുന്നവർ നിയമനടപടികൾക്ക് വിധേയരാകേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. അബദ്ധവശാൽ വലയിലോ മറ്റോ ഞണ്ടുകൾ അകപ്പെട്ടാൽ അതിനെ തിരികെ കടലിലേക്ക് വിടണമെന്നും നിർദേശമുണ്ട്.

article-image

sfsdf

You might also like

Most Viewed