റമദാനിലെ അവസാന 10 ദിവസം സ്കൂളുകൾക്ക് അവധി നൽകണമെന്ന നിർദേശം അംഗീകരിച്ച് ബഹ്റൈൻ പാർലമെന്‍റ്


റമദാനിലെ അവസാന 10 ദിവസം രാജ്യത്തെ സ്കൂളുകൾക്ക് അവധി നൽകണമെന്ന നിർദേശത്തിന് അംഗീകാരവുമായി ബഹ്റൈൻ പാർലമെന്‍റ്. കഴിഞ്ഞദിവസം ചേർന്ന പാർലമെന്‍റ് സമ്മേളനത്തിൽ ഹസൻ ബുഖമ്മാസ് എംപിയുടെ നേതൃത്വത്തിൽ അംഗങ്ങൾ സമർപ്പിച്ച അടിയന്തര നിർദേശത്തിന്മേലാണ് പാർലിമെന്റ് അംഗീകരം നൽകിയത്.

വിദ്യാർഥികളിൽ റമദാന്‍റെ ആത്മീയസത്ത പൂർണമായി ഉൾക്കൊള്ളാൻ പാകത്തിൽ അവസാന 10 ദിവസം രാജ്യ വ്യാപകമായി സ്കൂളുകൾക്ക് അവധി നൽകണമെന്നാണ് പാർലമെന്‍റ് സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ശൂറ കൗൺസിലിലേക്ക് നിർദേശം കൈമാറിയിരിക്കുകയാണ്. വിദ്യാഭ്യാസത്തെ പോലെ തന്നെ വിശ്വാസവും നിർണായകമാണെന്ന് നിർദേശത്തെ പിന്തുണച്ച് ഡെപ്യൂട്ടി സ്പീക്കർ എം.പി അഹമ്മദ് ഖരാത്ത പറഞ്ഞു. ശൂറ കൗൺസിലിന്‍റെ തുടർ അനുമതിക്കായി കാത്തിരിക്കുകയാണ് പാർലിമെന്റ് എംപിമാർ.

article-image

sdsf

You might also like

Most Viewed