നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് സേവനങ്ങൾ മൈഗവ് ആപ്പിലൂടെ ലഭ്യമായി തുടങ്ങി

ബഹ്റൈൻ പൗരന്മാർക്കും താമസക്കാർക്കും സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് സേവനങ്ങൾ മൈഗവ് ആപ്പിലൂടെ ലഭ്യമായി തുടങ്ങി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശപ്രകാരമാണ് ഈ നടപടി. ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്‌ദുല്ല ആൽ ഖലീഫ സേവനങ്ങൾ ഉദ്ഘാടനം ചെയ്തു.
ഇതോടെ, ഐഡന്‍റിറ്റി കാർഡുകൾ, പാസ്പോർട്ടുകൾ, ജനന സർട്ടിഫിക്കറ്റുകൾ തുടങ്ങിയ ഔദ്യോഗിക സർക്കാർ രേഖകൾ മൈഗവ് ആപ്പിലൂടെ കാണാൻ സാധിക്കും. സർക്കാർ അറിയിപ്പുകളും മറ്റു സേവനങ്ങളും ആപ്പിലൂടെ ലഭ്യമാകും. പാസ്പോർട്ട്, റെസിഡൻസി ഡിസ് പ്ലേ സേവനങ്ങൾ ഉൾപ്പെടെ നിരവധി എൻ.പി.ആർ.എ സേവനങ്ങളും ആപ്പിൽ ലഭ്യമാണ്.
ഒന്നിലധികം സർക്കാർ സേവനങ്ങളിലേക്ക് സുരക്ഷിതവും ഏകീകൃതവുമായ ആക്സസ് നൽകുന്ന ഒരു നൂതന ഡിജിറ്റൽ സംരംഭമാണ് മൈഗവ് ആപ്. ഇത് ഇ-കീ 2.0 സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കുന്നതിനാൽ സുരക്ഷിതവും തടസ്സമില്ലാത്തതുമായ ഡിജിറ്റൽ അനുഭവം ഉപയോക്താക്കൾക്ക് ലഭിക്കും. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയുമായി സഹകരിച്ച് കൂടുതൽ എൻ.പി.ആർ.എ ഇ-സേവനങ്ങൾ മൈഗവിലേക്ക് സംയോജിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
asfdf