കെ.എം.സി.സി ബഹ്‌റൈന്റെ ഗ്രാൻഡ് ഇഫ്താറിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതായി ഭാരവാഹികൾ

കെ.എം.സി.സി ബഹ്‌റൈൻ എല്ലാ വർഷവും നടത്തി വരാറുള്ള ഗ്രാൻഡ് ഇഫ്താറിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതായി ഭാരവാഹികൾ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കെ.എം.സി.സി ആസ്ഥാനത്ത് വെച്ച് നടന്ന സംസ്ഥാന ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, ജില്ലാ ഏരിയ മണ്ഡലം പഞ്ചായത്ത്, വനിതാ വിങ് ഭാരവാഹികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ ഹബീബ് റഹ്മാൻ ചെയർമാനായും, ശംസുദ്ധീൻ വെള്ളികുളങ്ങര ജനറൽ കൺവീനർ ആയും കെ പി മുസ്തഫ ട്രഷറർ ആയുമുള്ള 501 അംഗ സ്വാഗത സംഘത്തിന് രൂപം നൽകി പ്രവർത്തനങ്ങൾ ആരംഭിച്ചു.
മാർച്ച് 14ന് വെള്ളിയാഴ്ച ഇസ ടൗൺ ഇന്ത്യൻ സ്കൂൾ ഓഡിറ്ററിയത്തിലാണ് ഗ്രാൻഡ് ഇഫ്താർ നടക്കുന്നത്. പതിനായിരം പേരെയാണ് ഇഫ്താറിൽ പ്രതീക്ഷിക്കുന്നത്.
നാട്ടിൽ നിന്നും ബഹ്‌റൈനിൽ നിന്നുമായി പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
hjfjhfj