പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ബഹ്റൈനിലെ പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.
പാക്ട് ചീഫ് കോഓഡിനേറ്റർ ജ്യോതി മേനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു. നോമ്പിന്റെ സന്ദേശത്തെക്കുറിച്ചും അത് മനുഷ്യരിലുണ്ടാക്കേണ്ടുന്ന പരിവർത്തനത്തെ സംബന്ധിച്ചും ജമാൽ നദ്‌വി റമദാൻ സന്ദേശത്തിൽ സൂചിപ്പിച്ചു.
പാക്ട് ഭാരവാഹികളായ സൽമാനുൽ ഫാരിസ്, ജഗദീഷ് കുമാർ, മൂർത്തി നൂറണി, രമേഷ് കെ.ടി, സതീഷ് കുമാർ, സുഭാഷ് മേനോൻ, രാംദാസ് നായർ, അനിൽകുമാർ, രവി മാരാത്ത്, സുധീർ, ഇ.വി. വിനോദ്, അശോക് മണ്ണിൽ, സജിത സതീഷ്, ഉഷ സുരേഷ്, ഷീബ ശശി, ധന്യ രാഹുൽ, രമ്യ സുധി, രമ്യ ഗോപകുമാർ തുടങ്ങിയവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി. ദീപക് വിജയൻ നന്ദി രേഖപ്പെടുത്തി.
jhfhjfjh