ബഹ്റൈൻ പ്രവാസിയുടെ പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം ചെയ്ത് രമേശ് ചെന്നിത്തല


ബഹ്റൈൻ പ്രവാസിയായ സുനിൽ തോമസ് റാന്നി എഴുതുന്ന ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് എന്ന പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയ്ക്ക് നൽകി നിർവഹിച്ചു.

കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പ്രിയദർശിനി പബ്ലിക്കേഷൻ ബഹറിൻ കോഡിനേറ്റർ സൈദ് എം എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒഐസിസി മിഡിൽ ഈസ്റ്റ് കൺവീനർ രാജു കല്ലുംപുറം, ഗ്ലോബൽ കമ്മിറ്റി മെമ്പർ ബിനു കുന്നന്താനം, ഒഐസിസി ആക്ടിംഗ് പ്രസിഡൻറ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു, പ്രിയദർശിനി പത്തനംതിട്ട ജില്ലാ കോഡിനേറ്റർ ബിപിൻ മാടത്തേത്ത് എന്നിവരും പങ്കെടുത്തു.

ദീർഘകാലമായി ബഹ്റൈൻ പ്രവാസിയായ സുനിൽ തോമസ് നടത്തിയ യാത്ര അനുഭവങ്ങളോടൊപ്പം ടൂറിസം രംഗത്ത് ഉണ്ടാകേണ്ട മാറ്റങ്ങളെ കുറിച്ചുള്ള നിർദേശങ്ങളും ഉൾക്കൊളിച്ചാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. റിക്രൂട്ട്മെൻറ് കൺസൾട്ടൻസി സർവീസ് നടത്തിവരുന്ന സുനിൽ തോമസ് പത്തനംതിട്ട ജില്ലയിലെ റാന്നി കീക്കൊഴൂർ സ്വദേശിയാണ്. ഭാര്യ ബിൻസി, മക്കളായ ഹർലീൻ, ഹന്ന എന്നിവരും ബഹ്റൈനിലുണ്ട്.

article-image

yuiuyi

article-image

hjghj

article-image

jhgjh

You might also like

Most Viewed