അന്താരാഷ്ട്ര വനിത ദിനം; സ്ത്രീകൾക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ച് അൽ ഹിലാൽ ഹെൽത്ത് കെയർ


അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ച് അൽ ഹിലാൽ ഹെൽത്ത് കെയർ. ജുഫൈറിലെ ഒയാസിസ് മാളുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ 150ലധികം സ്ത്രീകൾ പങ്കാളികളായി.

മെഡിക്കൽ ക്ലാസുകൾ, ആകർഷകമായ വിവിധ പരിപാടികൾ, സമ്മാനദാനം എന്നിവ ഉൾപ്പെട്ടതായിരുന്നു പരിപാടി. സതേൺ ഗവർണറേറ്റ് പാർലമെന്‍റ് അംഗം ഡോ. മറിയം അൽ ദഈൻ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് വിവിധ മേഖലകളിലെ വനിത സ്പെഷലിസ്റ്റ് ഡോക്ടർമാരെ പരിപാടിയിൽ പരിചയപ്പെടുത്തി.

കൂടാതെ ആരോഗ്യകാര്യങ്ങളെ കുറിച്ച് ഡോക്ടർമാർ പരിപാടിയിൽ വിശദീകരിക്കുകയും പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. പങ്കെടുത്ത എല്ലാവർക്കും വൗച്ചറുകളും സമ്മാനങ്ങളും നൽകി.

അൽ റാഷിദ് ഗ്രൂപ് മാർക്കറ്റിങ് മാനേജർ വിവേക്, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, റീജനൽ മാർക്കറ്റിങ് ഹെഡ് മാദിഹ ഹബീബ്, ഡിജിറ്റൽ മാർക്കറ്റിങ് ആൻഡ് മീഡിയ അനം ബച് ലാനി എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

article-image

sdfdsf

article-image

sdfs

article-image

fjhfh

You might also like

Most Viewed