വുമൺ അക്രോസ് ബഹ്റൈൻ വനിതാദിനം ആഘോഷിച്ചു


വുമൺ അക്രോസ് ബഹ്റൈന്റെ ആഭിമുഖ്യത്തിൽ വനിതാദിനം വിവിധ കാരുണ്യപ്രവർത്തനങ്ങളിലൂടെ ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ബഹ്റൈനി കാറ്റലിസ്റ്റ്സ് ഡിസെബിലിറ്റീസ് അസോസിയേഷനും ഹെലം എൻസാൻ ഡിസെബിലിറ്റീസ് സെന്ററും സന്ദർശിച്ച് ആറ് വീൽചെയറുകൾ കൈമാറി.

ഇതോടൊപ്പം ഇവിടെയുള്ളവർക്കായി ലഘുഭക്ഷണവിതരണവും സംഘടിപ്പിച്ചു. ബഹ്റൈനി കാറ്റലിസ്റ്റ്സ് ഡിസെബിലിറ്റീസ് അസോസിയേഷൻ ചെയർമാൻ റിയാദ് മർസൂക്ക്, ഹെലം എൻസാൻ സ്ഥാപകനും ചെയർമാനുമായ ഹസൻ സഫ്ഫർ, ജമീൽ, ആലിയ,വുമൻ അക്രോസ്സ് ഫൗണ്ടർ സുമിത്ര പ്രവീൺ, വുമൺ അക്രോസ് അംഗങ്ങളായ സിമി അശോക്, സൗമ്യ ലതീഷ്, ജെനി ഫിലിപ്പ്, മഞ്ജുഷ, രീഷ്മ വിനോദ്, സിത മഹേഷ്‌, ടിന്റു ബിനു, സീന രാകേഷ് , സാമൂഹ്യപ്രവർത്തകനായ സഇദ് ഹനീഫ്, ഹർഷൻ എന്നിവരും സന്നിഹിതരായിരുന്നു.

article-image

gdfg

article-image

sdfsdf

You might also like

Most Viewed