പ്രസവസമയത്തെ അശ്രദ്ധമൂലം കുഞ്ഞിന് ഗുരുതര അംഗവൈകല്യം; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 60000 ദിനാർ പിഴ വിധിച്ച് ബഹ്റൈൻ കോടതി

പ്രസവസമയത്തെ അശ്രദ്ധമൂലം കുഞ്ഞിന് ഗുരുതര അംഗവൈകല്യം സംഭവിച്ചതിനെതുടർന്ന് സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 60000 ദീനാർ പിഴ വിധിച്ച് ബഹ്റൈൻ കോടതി. പ്രസവസമയത്ത് തലച്ചോറിനേറ്റ ക്ഷതം കാരണം കുഞ്ഞിന് 90 ശതമാനത്തോളം അംഗവൈകല്യമാണ് സ്ഥിരീകരിച്ചത്.
40 ദിവസം തീവ്രപരിചരണത്തിൽ തുടർന്ന കുട്ടിക്ക് പിന്നീട് സ്ഥിരവൈകല്യം സ്ഥിരീകരിക്കുകയായിരുന്നു. പ്രസവസമയത്ത് പിഴവുകൾ സംഭവിച്ചോയെന്ന് അന്വേഷിക്കാൻ നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി വിദഗ്ധരെ കോടതി നിയോഗിച്ചിരുന്നു. ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര പിഴവുകൾ സംഭവിച്ചതായി കണ്ടെത്തിയ എൽ.എച്ച്.ആർ.എ, കോടതിക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പിഴ വിധിച്ചത്.
കുട്ടിയുടെ രക്ഷിതാവിന് 50,000 ദീനാറും കുടുംബത്തിനുണ്ടായ മാനസിക പ്രയാസങ്ങൾക്ക് 20,000 ദീനാർ അധികമായും നൽകണമെന്നായിരുന്നു വിധി.
ഉത്തരവിനെതിരെ ആശുപത്രിയും ഡോക്ടറും അപ്പീൽ നൽകിയതിനെതുടർന്ന് മാതാപിതാക്കൾക്ക് നൽകാൻ പ്രഖ്യാപിച്ച തുക 10000 ദീനാറായി കുറക്കാൻ ഹൈ സിവിൽ അപ്പീൽ കോടതി തീരുമാനിക്കുകയായിരുന്നു.
dfg