ഭവന നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 800 മില്യൺ ദfനാർ വകയിരുത്തി ബഹ്റൈൻ


രാജ്യത്തെ ഭവന നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 800 മില്യൺ ദീനാർ വകയിരുത്തി ബഹ്റൈൻ ഗവൺമെന്റ്. ഈ മേഖലയിൽ പ്രഖ്യാപിക്കപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. വരാനിരിക്കുന്ന 2025-26ലെ നാഷനൽ ബജറ്റിലുൾപ്പെടുത്തേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം ഗുദൈബിയയിലെ നാഷനൽ അസംബ്ലി കോംപ്ലക്സിൽ നടന്ന ഉന്നതതല സർക്കാർ-നിയമനിർമാണ യോഗത്തിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്.

ബഹ്റൈനിൽ ഏകദേശം 47,600 കുടുംബങ്ങൾ പുതിയ ഭവനങ്ങൾക്കായോ അറ്റകുറ്റപ്പണികൾക്കായോ കാത്തിരിക്കുന്നുണ്ട്. ദീർഘകാലമായുള്ള ഈ ആവശ്യം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിക്ഷേപം നടത്തുന്നത്.

അറ്റകുറ്റപ്പണികൾ കാര്യക്ഷമമാക്കാനും കാലതാമസമില്ലാതെ പരിഹാരങ്ങൾ കാണാനുമായി സ്വകാര്യ ഡെവലപ്പർമാരുമായി സഹകരിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. കൂടാതെ വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക സേവനങ്ങൾ എന്നിവയിലെ നിക്ഷേപങ്ങളും വരുന്ന ബജറ്റിൽ ചർച്ച‍യാകും.

article-image

sasfd

You might also like

Most Viewed