ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബ് ഇഫ്താർ സംഘടിപ്പിച്ചു

ഭാരതി അസോസിയേഷനുമായി സഹകരിച്ച് ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബ് സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു.
വിശിഷ്ടാതിഥികൾ, വിവിധ അസോസിയേഷനുകളുടെ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, മറ്റു അതിഥികൾ, ക്ലബ് അംഗങ്ങൾ എന്നിവരുൾപ്പെടെ 500 ഓളം പേർ ഇഫ്താറിൽ പങ്കെടുത്തു. ഡിസ്കവർ ഇസ്‍ലാം പ്രതിനിധി അൻവർദീൻ റമദാൻ സന്ദേശം നൽകി.
്േിേ്ി