കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗമായ പ്രവാസിശ്രീ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗമായ പ്രവാസിശ്രീയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം സമുചിതമായി ആഘോഷിച്ചു. ട്യൂബ്ലി കെപിഎ ആസ്ഥാനത്തു വച്ച് നടന്ന ആഘോഷപരിപാടികൾ കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . യൂണിറ്റ് ഹെഡ് പ്രദീപ അനിൽ അധ്യക്ഷയായിരുന്ന ചടങ്ങിന് സുമി ഷമീർ സ്വാഗതവും അഞ്ജലി രാജ് നന്ദിയും പറഞ്ഞു.
കെ.പി.എ സെക്രട്ടറി അനിൽകുമാർ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, ട്രഷറർ മനോജ് ജമാൽ, പ്രവാസിശ്രീ കൺവീനർമാരായ കിഷോർ കുമാർ, രഞ്ജിത്ത് ആർ പിള്ളൈ, യൂണിറ്റ് ഹെഡ് ഷാമില ഇസ്മയിൽ, എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന് പ്രവാസശ്രീ യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ വനിതാദിനത്തിന്റെ ഭാഗമായി കേക്ക് കട്ടിംഗ് നടന്നു.
sfgsg