വോയ്‌സ് ഓഫ് ആലപ്പിയുടെ വനിതാ വിഭാഗം എക്സിക്യൂട്ടീവ് കമ്മറ്റി പുനഃസംഘടിപ്പിച്ചു

ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ വനിതാ വിഭാഗം എക്സിക്യൂട്ടീവ് കമ്മറ്റി പുനഃസംഘടിപ്പിച്ചു. രശ്മി അനൂപ് ചീഫ് കോർഡിനേറ്ററായും ആശ സെഹ്റ, ഷൈലജ അനിയൻ എന്നിവർ കോർഡിനേറ്ററുമാരായും തുടരും.
ബാഹിറ അനസ്, ആതിര ധനേഷ്, നന്ദന പ്രസാദ്, വീണ വൈശാഖ്, ആശ്വനി സജിത്ത്, ജീസ ജെയിംസ്, അശ്വതി പ്രവീൺ, നിസ്സി ശരത് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ.
വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് അധ്യക്ഷനായ യോഗത്തിൽ വനിതാ വിഭാഗത്തിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിലയിരുത്തുകയും എക്സിക്യൂട്ടീവ് കമ്മറ്റി പുനഃസംഘടിപ്പിക്കുകയും ചെയ്‌തു.
്ിുി