ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ 163ആമത് യോഗത്തിൽ പങ്കെടുത്ത് ബഹ്റൈൻ വിദേശകാര്യ മന്ത്രി


സൗദിയിലെ മക്കയിൽ ചേർന്ന ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ 163ാമത് യോഗത്തിൽ പങ്കെടുത്ത് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി. കുവൈത്ത് വിദേശകാര്യ മന്ത്രിയും ജി.സി.സി മന്ത്രിതലസമിതി ചെയർമാനുമായ അബ്ദുല്ല അൽയഹ്‌യയുടെ നേതൃത്വത്തിലായിരുന്നു യോഗം ചേർന്നത്.

ഫലസ്തീനികളെ അവരുടെ രാജ്യത്തുനിന്ന് കുടിയിറക്കാനുള്ള ഏതൊരു ശ്രമത്തെയും ഭീഷണിയെയും തള്ളിക്കളയുന്നുവെന്ന നിലപാട് ആവർത്തിച്ചാണ് ഗൾഫ് സഹകരണ കൗൺസിൽ മന്ത്രിതല യോഗം അവസാനിച്ചത്. മാർച്ച് നാലിന് കെയ്റോയിൽ നടന്ന അസാധാരണ അറബ് ഉച്ചകോടിയുടെ ഫലങ്ങളെ മന്ത്രിതല സമിതി പ്രശംസിച്ചു.

ഫലസ്തീൻ ജനതക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ലംഘനങ്ങൾ അവരുടെ വ്യക്തിത്വത്തിനും അവകാശങ്ങൾക്കും വ്യക്തമായ ഭീഷണിയാണെന്ന് അറബ്, ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പറഞ്ഞു. മന്ത്രിതല, സാങ്കേതിക സമിതികളും ജനറൽ സെക്രട്ടേറിയറ്റും സമർപ്പിച്ച മെമ്മോറാണ്ടങ്ങളും റിപ്പോർട്ടുകളും മേഖലയിൽ നടക്കുന്ന ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ജി.സി.സി രാജ്യങ്ങളും ആഗോള രാജ്യങ്ങളും തമ്മിലുള്ള സംഭാഷണങ്ങളും ബന്ധപ്പെട്ട വിഷയങ്ങളും യോഗം ചർച്ച ചെയ്തു.

article-image

േ്ിേി

You might also like

Most Viewed