ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു

ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് വിനീഷ് കേശവൻ അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ ജനറൽ സെക്രട്ടറി ഷമീല സ്വാഗതം ആശംസിച്ചു. സംഘടനയുടെ രക്ഷാധികാരികളായ പർവതി ദേവദാസ്, ഷാനവാസ് പുത്തൻവീട്ടിൽ, മുൻ ഭാരവാഹികളായ സനാഫ് റഹ്മാൻ, ഫൈസൽ മാണൂർ, ഫൈസൽ അനൊടിയിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ നേർന്നു. ഇടപ്പാളയം ട്രഷറർ ശിവപ്രസാദ് നന്ദി അറിയിച്ചു.
്േ്