ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ റമദാൻ മാസത്തിലെ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്ലേറ്റ്ലറ്റ് ഉൾപ്പെടെ രക്തദാനത്തിൽ 67 പേർ പങ്കാളികളായി.
ബി.ഡി.കെ ബഹ്‌റൈൻ ചെയർമാൻ കെ.ടി. സലിം, ജനറൽ സെക്രട്ടറി ജിബിൻ ജോയ്, ട്രഷർ സാബു അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ, ജോയന്റ് സെക്രട്ടറി സിജോ ജോസ്, അസി. ട്രഷർ രേഷ്മ ഗിരീഷ്, ക്യാമ്പ് കോഓഡിനേറ്റർ സുനിൽ മനവളപ്പിൽ, എക്സിക്യൂട്ടിവ് മെംബർമാരായ രാജേഷ് പന്മന, അശ്വിൻ രവീന്ദ്രൻ, മിഥുൻ മുരളി, ഫിലിപ്പ് വർഗീസ്, പ്രവീഷ് പ്രസനൻ, പ്രസാദ് കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
േിു്േി