ഇന്റഗ്രേറ്റഡ് ലീഡർഷിപ്പ് ഫോറം സംഘടിപ്പിച്ച അന്തർദ്ദേശീയ വനിതാദിനാചരണം ശ്രദ്ധേയമായി


ഇന്റഗ്രേറ്റഡ് ലീഡർഷിപ്പ് ഫോറം സംഘടിപ്പിച്ച അന്തർദ്ദേശീയ വനിതാദിനാചരണം ശ്രദ്ധേയമായി. ബഹ്റൈൻ മുൻ പാർലമെന്റ് അംഗം ഡോക്ടർ മസുമാ ഹസ്സൻ എ റഹീം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഇക്കോ ലാബ് പ്രതിനിധി നസീമാ മിയ ആശംസകൾ നേർന്നു. ചടങ്ങിൽ അദ്ധ്യാപികയും ലിറ്റിൽ സ്റ്റെപ്പ് ടൈനിയുടെ ഉടമസ്ഥയുമായ ജെംഷ്‌നയെയും, ട്രീസ എല്ലിയെയും പൊന്നാടയും മൊമൻ്റോയും നൽകി ആദരിച്ചു.

ഡോക്ടർ ഷെമിലി പി ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, സുമിത്ര പ്രവീൺ, അഞ്ജു സന്തോഷ്, ഷെറീൻ ഷൗക്കത്ത് അലി, രമ സന്തോഷ്, ജമീല എആർ, റെജീന ഇസ്മയിൽ, അലിൻ ജോഷി, കാത്തു സച്ചിദേവ്, അശ്വതി നൗക, മെറിൻ റോയി, അഞ്ജനാ വിശ്വംഭരൻ എന്നിവർ സംസാരിച്ചു. മിനി മാത്യു സ്വാഗതവും ഹേമലത നന്ദിയും രേഖപ്പെടുത്തി. ദീപ ജയചന്ദ്രൻ അവതാരകയായിരുന്നു.

article-image

േ്ിി

You might also like

Most Viewed