ലഹരിമാഫിയ കേരളത്തെ ഭ്രാന്താലയമാക്കുന്നു; രമേശ് ചെന്നിത്തല

കേരളത്തിലെ ഇടതുസർക്കാർ ലഹരി മാഫിയക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നതെന്നും ലഹരി മനുഷ്യനെ ഭ്രാന്തനാക്കുകയാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കെഎംസിസി ബഹ്‌റൈൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാ ടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതെരിരേ കേരളത്തിലെ സർക്കാർ കാര്യക്ഷമമായ നടപടികൾ എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷനായിരുന്നു. കെഎംസിസി ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര സ്വാഗതവും കെപി മുസ്തഫ നന്ദിയും പറഞ്ഞു. ഒഐസിസി നേതാക്കളായ രാജു കല്ലുമ്പുറം, ബോബി പാറയിൽ, ബിനു കുന്നന്താനം, വേൾഡ് കെഎംസിസി സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, മുൻ കെഎംസിസി പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, കെഎംസിസി സംസ്ഥാന ഭാരവാഹികളായ ഗഫൂർ കൈപ്പമംഗലം, അസ്‌ലം വടകര, എ പി ഫൈസൽ, റഫീഖ് തോട്ടക്കര, ഷാഫി പാറക്കട്ട, സലീം തളങ്കര, സഹീർ കാട്ടാമ്പള്ളി, എൻ കെ അബ്ദുൽ അസീസ്, അഷ്‌റഫ് കക്കണ്ടി, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, അഷ്‌റഫ് കാട്ടിൽ പീടിക, എസ് കെ നാസർ, റിയാസ് വയനാട്, തുടങ്ങിയവർ പങ്കെടുത്തു.
asdff