പിജിഎഫ് ലേഡീസ് വിങ്ങിന് പുതിയ ഭാരവാഹികൾ

മനാമ
ബഹ്റൈനിലെ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ലേഡീസ് വിങ്ങിന്റെ 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അജിത രാജേഷ് പ്രസിഡണ്ടായും, സജ്നി ക്രിസ്റ്റി വൈസ് പ്രസിഡണ്ടായും, ലക്ഷ്മി വിജയധരൻ സെക്രട്ടറിയായും, അശ്വതി ഹരീഷ് ട്രഷററായുമുള്ള കമ്മിറ്റിയാണ് സ്ഥാനമേറ്റെടുത്തത്. മിനി റോയ്, ജിഷ അനു വില്യംസ്, മുഹ്സിന മുജീബ്, ബിന്ദു അനിൽ പിള്ള, സ്മിത ജെയിംസ്, ശ്രീജ ശ്രീധരൻ എന്നിവർ നിർവാഹകസമിതി അംഗങ്ങളായുള്ള പുതിയ കമ്മിറ്റിയുടെ അഡ്വൈസർ ജയശ്രീ സോമനാഥും, കോർഡിനേറ്റർമാർ രശ്മി എസ് നായരും, റോസ് ലാസറുമാണ്.
aa