വോയ്‌സ് ഓഫ് ആലപ്പി ഇന്റർ ക്രിക്കറ്റ് ടൂർണമെന്റ്; ജേതാക്കളായി ബാക്ക് വാട്ടർ ബ്ലാസ്റ്റേഴ്‌സ്

ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി ഇന്റർ ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു. ജുഫൈറിലെ രണ്ട് ഗ്രൗണ്ടിലായി സംഘടിപ്പിച്ച മത്സരത്തിൽ വോയ്‌സ് ഓഫ് ആലപ്പിയുടെ ഏഴ് ഏരിയ കമ്മിറ്റികളിൽ നിന്നുമുള്ള കായികതാരങ്ങൾ പങ്കെടുത്തു. ലീഗ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ബാക്ക് വാട്ടർ ബ്ലാസ്റ്റേഴ്‌സ് എന്ന പേരിൽ മത്സരിച്ച മുഹറഖ് ഏരിയ കമ്മിറ്റി ജേതാക്കളായി. ബറാക്കസ് ഫൈറ്റേഴ്‌സ് (ഉമ്മൽ ഹസ്സം -ഹമദ് ടൗൺ ഏരിയ) രണ്ടാം സ്ഥാനക്കാരായി. മാൻ ഓഫ് ദി സീരീസ് - മിഥു രെഹ്‌ന (മുഹറഖ് ഏരിയ), ബെസ്റ്റ് കീപ്പർ -ഫീൽഡർ -പ്രജീഷ് (റിഫാ ഏരിയ) എന്നിവർ വ്യക്തിഗത നേട്ടങ്ങൾക്കും അർഹരായി. സ്‌പോർസ് വിങ് കൺവീനർ ഗിരീഷ് ബാബു നേതൃത്വം നൽകി.
adqswdsds