ജി.സി.സി കലോത്സവത്തിന് ഒരുങ്ങി ബഹ്റൈൻ കേരളീയ സമാജം


കുട്ടികളുടെ കലാഭിരുചികൾ മനസ്സിലാക്കാനും മികച്ച പ്രതിഭകളെ കണ്ടെത്താനും ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി - ബി.കെ.എസ് ജി.സി.സി കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ നൂറിലധികം വ്യക്തിഗത ഇനങ്ങളിലും 60ഓളം ഗ്രൂപ്പിനങ്ങളിലുമായി മത്സരം നടക്കും. വ്യക്തിഗത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന മത്സരാർഥികൾക്ക് കലാതിലകം, കലാപ്രതിഭ, ബാലതിലകം, ബാലപ്രതിഭ പട്ടങ്ങളും അതിനുപുറമെ ഗ്രൂപ് ചാമ്പ്യൻഷിപ്, സാഹിത്യരത്ന, സംഗീതരത്ന, നാട്യരത്ന, കലാരത്ന തുടങ്ങിയ പട്ടങ്ങളും സമ്മാനിക്കും. ബഹ്‌റൈൻ കേരളീയ സമാജം കായിക വിഭാഗം സെക്രട്ടറി നൗഷാദ് ടി. ഇബ്രാഹിം ആണ് ഭരണസമിതിയുടെ പ്രതിനിധി ആയി കലോത്സവം നിയന്ത്രിക്കുന്നത്. ബിറ്റോ പാലമറ്റത്ത് ജനറൽ കൺവീനർ ആയും, സോണി കെ.സി, രേണു ഉണ്ണികൃഷ്ണൻ എന്നിവർ ജോയന്റ് കൺവീനർമാരായുമുള്ള നൂറോളം സമാജം അംഗങ്ങൾ അടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ഈ വർഷത്തെ കലോത്സവത്തിന് ചുക്കാൻ പിടിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 37789495, അല്ലെങ്കിൽ 33337598 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

sadswads

You might also like

Most Viewed