ബാബു കേവൽറാമിന്റെ വിയോഗത്തിൽ ഇന്ത്യൻ സ്‌കൂൾ അനുശോചിച്ചു


മനാമ: പ്രമുഖ വ്യവസായ സ്ഥാപനമായ കേവൽറാം ആൻഡ് സൺസ് ഗ്രൂപ്പിന്റെ ചെയർമാൻ  ബാബു കേവൽറാമിന്റെ വിയോഗത്തിൽ ഇന്ത്യൻ സ്കൂൾ  അഗാധമായ അനുശോചനം രേഖപ്പെടുത്തി. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന്, പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നൽകിയ ശ്രദ്ധേയമായ സംഭാവനകൾ എപ്പോഴും നന്ദിയോടെ സ്മരിക്കപ്പെടും.

ഇന്ത്യൻ സ്‌കൂളിനോടുള്ള  തന്റെ പ്രതിബദ്ധത പ്രതിഫലിപ്പിച്ച അദ്ദേഹം സ്‌കൂളിന്റെ  പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നു. 2025 ജനുവരി 23ന് നടന്ന ഇന്ത്യൻ സ്‌കൂൾ  പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ ബാബു കേവൽറാം  സന്നിഹിതനായിരുന്നുവെന്നത് സ്‌കൂളിന്റെ അക്കാദമിക മികവിനും സാംസ്കാരിക വൈവിധ്യത്തിനും അദ്ദേഹം നൽകിയ പിന്തുണക്ക്  അടിവരയിടുന്നു. 

ഒരു വിശിഷ്ട വ്യക്തിയും  മനുഷ്യസ്നേഹിയും എന്ന നിലയിൽ, രാജ്യത്തിന്റെ  വിദ്യാഭ്യാസ മേഖലയെ  പിന്തുണയ്ക്കുന്നതിലും രൂപപ്പെടുത്തുന്നതിലും ബാബു കേവൽറാം ഒരു പ്രധാന പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ അചഞ്ചലമായ സമർപ്പണം, മഹാമനസ്കത, ദീർഘവീക്ഷണം എന്നിവ ഇന്ത്യൻ സ്കൂളിലും വിശാലമായ സമൂഹത്തിലും മായാത്ത മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യവും മാർഗനിർദേശവും വിലമതിക്കാനാവാത്തതാണെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, ഭരണസമിതി  അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ പറഞ്ഞു.

അദ്ദേഹത്തിന്റെ വേർപാടിന്റെ ഈ വേളയിൽ  കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഇന്ത്യൻ സ്‌കൂൾ  ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ബാബു കേവൽറാമിന്റെ  ആത്മാവിന് നിത്യശാന്തി നേരുന്നു.

article-image

ുി്േിു

You might also like

Most Viewed