ബഹ്റൈനിലെ കാർ വിൽപനരംഗത്ത് വൻ കുതിച്ചു ചാട്ടവുമായി ചൈനീസ് കാറുകൾ


ബഹ്റൈനിലെ കാർ വിൽപനരംഗത്ത് വൻ കുതിച്ചു ചാട്ടവുമായി ചൈനീസ് കാറുകൾ. 2024ൽ മാത്രം 5358 കാറുകളാണ് ബഹ്റൈനിലെ നിരത്തുകളിലിറക്കിയത്.

ഗൾഫ് രാജ്യങ്ങളിലാകെ 191,500 യൂനിറ്റ് കാറുകളാണ് ചൈന ഇറക്കുമതി ചെയ്തത്. അതിൽ 107, 339 യൂനിറ്റുകളും സൗദിയിലാണ് ഇറക്കുമതി ചെയ്തത്. 40735 യു.എ.ഇയിലും 19024 കുവൈത്തിലും 11100 ഖത്തറിലും 7994 ഒമാനിലും എത്തി.

ബഹ്റൈൻ, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിൽ ചൈനീസ് നിർമിത വാഹനങ്ങൾ പ്രത്യേകിച്ച് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ വിൽപന വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ പ്രവചിക്കുന്നത്.

കുറഞ്ഞ വിലയും മികച്ച സർവിസും നൽകുന്നത് വിൽപനയുടെ വളർച്ചക്ക് കാരണമാകുന്നതായാണ് കണ്ടെത്തൽ.

article-image

zvxcv

You might also like

  • Lulu Exchange
  • Straight Forward

Most Viewed