പൂർണമായും ബഹ്റൈനിൽ നിർമ്മിച്ച ആദ്യ ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു

പൂർണമായി രാജ്യത്ത് നിർമിച്ച ആദ്യ ഉപഗ്രഹമായ അൽ മുൻദിർ വിക്ഷേപിക്കാനൊരുങ്ങി ബഹ്റൈൻ. രാജ്യത്തെ കാലാസ്ഥ, പരിസ്ഥിതി, കര, കടൽ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഡേറ്റകളും വിശകലനം ചെയ്യാൻ നിർമിതബുദ്ധിയുടെ സഹായത്തോടെ നിർമിച്ച ഉപഗ്രഹമാണ് അൽ മുൻദിർ.
ഈ മാസം വിക്ഷേപിക്കാനൊരുങ്ങുന്ന ഉപഗ്രഹത്തിൽ ചിത്രങ്ങൾ പകർത്താൻ റസല്യൂഷൻ കാമറകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വായുവിന്‍റെ ഗുണനിലവാരം, അന്തരീക്ഷത്തിലെ എണ്ണ ചോർച്ച, മേഘങ്ങളുടെ ചലനം എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ അൽ മുൻദിർ ശേഖരിക്കുമെന്നും ഇത് കാലാവസ്ഥ നിർണയത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രധാന ഹേതുവാകുമെന്നും നാഷനൽ സ്പേസ് സയൻസ് ഏജൻസി സീനിയർ എൻജിനീയർ മുനീറ അൽ മൽകി പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
2022ൽ രാജ്യം ആദ്യമായി വിക്ഷേപിച്ച ലൈറ്റ്-1ന്‍റെ വിജയത്തെ തുടർന്നാണ് അൽ മുൻദിർ പദ്ധതി ആവിഷ്കരിച്ചത്.
cxv