ഫലസ്തീനിൽ സ്ഥിര സമാധാനം കൊണ്ടുവരണമെന്നും, സ്വതന്ത്ര ഫലസ്തീൻ നിർമിക്കണമെന്നും ഹമദ് രാജാവ്


ഈജിപ്തിലെ കൈറോയിൽ കഴിഞ്ഞ ദിവസം നടന്ന അടിയന്തര അറബ് ഉച്ചകോടിയിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ പങ്കെടുത്തു. ഫലസ്തീനിൽ സ്ഥിര സമാധാനം കൊണ്ടുവരണമെന്നും ദ്വിരാഷ്ട്ര പരിഹാരം അടിസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ നിർമിക്കണമെന്നും അടിയന്തര അറബ് ഉച്ചകോടിയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ആവശ്യപ്പെട്ടു.

ഫലസ്തീൻ ജനതയുടെ അവകാശത്തെ സംരക്ഷിക്കണമെന്നും സ്വന്തം നാട്ടിൽനിന്ന് പുറത്താക്കാനുള്ള ശ്രമങ്ങളെയും മറ്റു പ്രദേശത്തേക്കുള്ള കുടിയേറ്റത്തേയും നിരസിക്കുന്നതായും ഹമദ് രാജാവ് വ്യക്തമാക്കി. ഗസ്സയിലെ ജനങ്ങളെ ഒഴിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് ബദലായി ഈജിപ്ത് തയാറാക്കിയ പദ്ധതിയെ ഹമദ് രാജാവ് ഉച്ചകോടിയിൽ പ്രശംസിച്ചു.

5300 കോടി ഡോളർ മുടക്കി അഞ്ചുവർഷംകൊണ്ട് ഗസ്സ പുനർനിർമിക്കുന്ന പദ്ധതിക്കാണ് ഈജിപ്ത് രൂപംനൽകിയത്. ഉച്ചകോടിയുടെ സമാപന ചടങ്ങിൽ അധ്യക്ഷത വഹിച്ച അറബ് ഉച്ചകോടിയുടെ നിലവിലെ പ്രസിഡന്‍റായ ഹമദ് രാജാവും ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് എൽസീസിയും ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചത്.

യുദ്ധാനന്തര ഗസ്സക്കെതിരെ ട്രംപ് നടത്തിയ വിവാദ പരാമർശത്തെ സം‍യുക്തമായി എതിർക്കുന്നതിനും അന്താരാഷ്ട്ര സമൂഹത്തിന് വിശ്വസനീയമായ ഒരു ബദൽ നൽകുന്നതിനും ലക്ഷ്യമിട്ടാണ് അറബ് ലീഗിലെ 22 അംഗരാജ്യങ്ങളുടെ പ്രതിനിധികൾ ഉൾപ്പെട്ട അടിയന്തര ഉച്ചകോടി സംഘടിപ്പിച്ചത്. ഉച്ചകോടിക്കെത്തിയ അറബ് നേതാക്കൾക്ക് ഈജിപ്ത് പ്രസിഡന്‍റ് ഒരുക്കിയ ഇഫ്താർ വിരുന്നിലും ഹമദ് രാജാവ് പങ്കെടുത്തു.

article-image

fbgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed