കെ.എം.സി.സി ബഹ്‌റൈൻ ജില്ല കമ്മിറ്റി നടത്തിവരുന്ന പ്രവാസി, വിധവ പെൻഷൻ വിതരണം പൂർത്തിയായി


കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി നടത്തിവരുന്ന പ്രവാസി /വിധവ പെൻഷൻ അഞ്ചാംഘട്ട വിതരണത്തോടെ 2024-2025 വർഷത്തെ വിതരണം പൂർത്തിയായി. മുൻ ബഹ്‌റൈൻ പ്രവാസികളിൽനിന്ന് തെരഞ്ഞെടുത്ത നൂറോളം ഗുണഭോക്താക്കൾക്ക് ഒരുമാസം പോലും മുടങ്ങാതെ ആയിരം രൂപ വീതമാണ് വിതരണം നടത്തിയത്.

ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസത്തെ പെൻഷൻ തുക മൂവായിരം രൂപവീതമാണ് അഞ്ചാം ഘട്ടത്തിൽ വിതരണം നടത്തിയത്. 2024 ഏപ്രിൽമുതൽ 2025 മാർച്ച്‌ വരെയുള്ള മാസങ്ങളിലെ പെൻഷൻ അഞ്ച് ഘട്ടങ്ങളിലായാണ് നൽകിയത്. ഇതോടെ ഒരുവർഷം മുടക്കവുമില്ലാതെ പെൻഷൻ വിതരണം ചെയ്യാൻ കഴിഞ്ഞെന്ന് സ്നേഹസ്പർശം വർക്കിങ് ചെയർമാൻ പി.കെ. ഇസ്ഹാഖും കൺവീനർ മുനീർ ഒഞ്ചിയവും പറഞ്ഞു.

നസീം പേരാമ്പ്ര, മുഹമ്മദ്‌ ഷാഫി വേളം, റാഫി പയ്യോളി, ഹാഫിസ് വള്ളിക്കാട്, ഫൈസൽ തോലേരി, മുഹമ്മദ് സാബിഖ്, റാഷിദ്‌ പി.വി, മുജീബ് റഹ്‌മാൻ എന്നിവരാണ് വിതരണത്തിന് നേതൃത്വം നൽകുന്നത്. അഞ്ചാംഘട്ട വിതരണോദ്ഘാടനം കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കൗൺസിൽ അംഗം എം.എം.എസ്. ഇബ്രാഹിം നിർവഹിച്ചു.

കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ്, ട്രഷറർ സുബൈർ പുളിയാവ്, ഓർഗനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര, സെക്രട്ടറിമാരായ മുനീർ ഒഞ്ചിയം, സി.എം. കുഞ്ഞബ്ദുള്ള മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു.

article-image

sadsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed