റമദാനിൽ അനധികൃതമായി സാധനങ്ങൾക്ക് വിലവർധിപ്പിക്കുന്നവർക്ക് കനത്ത ശിക്ഷയെന്ന് വാണിജ്യ, വ്യവസായ മന്ത്രി


റമദാനിൽ അനധികൃതമായി സാധനങ്ങൾക്ക് വിലവർധിപ്പിക്കുന്നവർക്ക് കനത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു വ്യക്തമാക്കി. കടകൾ അടച്ചുപൂട്ടുന്നതടക്കമുള്ള ശിക്ഷയാണ് ഇതിന് നൽകുക. രാജ്യത്തെ വിവിധ ഹൈപ്പർമാർക്കറ്റുകളിലും, സൂപ്പർ മാർക്കറ്റുകളിലും മന്ത്രിയുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. എല്ലാം വാണിജ്യ സ്ഥാപനങ്ങളിലും സർക്കാർ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും അനധികൃത വിലവർധനകൾ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും എല്ലാവരും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിൽപ്പനക്ക് മുമ്പും ശേഷവുമുള്ള വിലകൾ പരസ്യപ്പെടുത്തിയ വിലകളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും പാർലമെന്‍റിൽ എം.പി ഡോ. അലി അൽ നുഐമിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ഇതോടൊപ്പം അവശ്യ വസ്തുക്കളുടെ കടകളിലെ ലഭ്യതയും പരിശോധിക്കുന്നുണ്ട്. വിപണിയെ നീതിയുക്തമായി നിലനിർത്താനും വിലക്കയറ്റം തടയാനുമുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് നടപടികൾ കർശനമാക്കിയതെന്നും മന്ത്രി പറഞ്ഞു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed