കേരള നേറ്റീവ് ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാടൻ പന്തുകളി മത്സരങ്ങൾ അരംഭിച്ചു

കേരള നേറ്റീവ് ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാടൻ പന്തുകളി മത്സരങ്ങൾ അരംഭിച്ചു. കാനൂ ഗാർഡന് സമീപമുള്ള ഗ്രൗണ്ടിൽ വെച്ച് നടന്ന ടൂർണമെന്റ് ഫാദർ ജേക്കബ് ഫിലിപ്പ് നടയിൽ ഉദ്ഘാടനം ചെയ്തു.
ഫ്രാൻസിസ് കൈതാരത്ത്, ഇ.വി. രാജീവൻ, സൈദ് ഹനീഫ്, അമൽ ദേവ്, ദീപക് തണൽ എന്നിവർ ടീമുകൾക്ക് ആശംസകൾ നേർന്നു. ടൂർണമെന്റ് കൺവീനർ ഷിജോ തോമസ്, ചെയർമാൻ രഞ്ജിത്ത് കുരുവിള, പ്രസിഡൻറ് മോബി കുര്യാക്കോസ്, സെക്രട്ടറി രൂപേഷ് എൻ.എ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന നാടൻ പന്തുകളി മത്സരത്തിന്റെ ഫൈനൽ മത്സരം ഏപ്രിൽ ആദ്യവാരം ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
്ിു്