സഫ്‌വാൻ ചികിത്സാ ധനസഹായം കൈമാറി

കെഎംസിസി ബഹ്‌റൈൻ അംഗമായിരിക്കെ വൃക്ക രോഗം ബാധിച്ച മുഹമ്മദ് സഫ്‌വാന് കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയും പൊന്നാനി മണ്ഡലം കമ്മിറ്റിയും സി എച്ച് സെന്റർ ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി സ്വരൂപിച്ച 3 ലക്ഷം രൂപ രണ്ട് ഗഡുക്കളായി കൈമാറി.
പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പിപി യൂസഫലിയും ബഹ്‌റൈൻ കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് ഇക്ബാൽ താനൂരും ശാഖാ കമ്മിറ്റിക്ക് വേണ്ടി ഫൈസൽ കടവിന് ആണ് ഫണ്ട് കൈമാറിയത്.
മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് കടവനാട് അദ്ധ്യക്ഷനായിരുന്നു. പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം, മുൻ ചെയർപേഴ്സൺ പി.ബീവി, വി വി ഹമീദ് ,സൈദ് ഹാജി,അമാനുള്ള, സി.അബ്ദുള്ള, സീനത്ത് കൗൺസിലർമാരായ ആയിഷ അബ്ദു , ബുഷ്‌റ എന്നിവർ പ്രസംഗിച്ചു.
മുഹ്താർ സ്വാഗതവും നിസാർ പൊന്നാനി നന്ദിയും പറഞ്ഞു. രണ്ടാം ഘട്ട ഫണ്ട് സഫ്‌വാന് നേരിട്ട് കൈമാറിയെന്ന് കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളും പൊന്നാനി മണ്ഡലം ഭാരവാഹികളും അറിയിച്ചു.