ഗവൺമെന്റ് സേവനങ്ങൾ സുഗമമാക്കാൻ ‘മൈഗവ്’ ആപ്ലിക്കേഷനുമായി സംയോജിപ്പിച്ച് വൈദ്യുതി, ജല അതോറിറ്റി

ഗവൺമെന്റ് സേവനങ്ങൾ സുഗമമാക്കാൻ ‘മൈഗവ്’ ആപ്ലിക്കേഷനുമായി സംയോജിപ്പിച്ച് വൈദ്യുതി, ജല അതോറിറ്റി. ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുക, സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുക എന്ന സർക്കാറിൻറെ ശ്രമങ്ങളുടെ ഭാഗമായാണ് ഏകീകൃത മൈഗവ് ആപ്ലിക്കേഷനിൽ ഇ.ഡബ്ല്യു.എ സംയോജിച്ചത്. ‘മൈഗവ്’ ആപ് വഴി ഉപയോക്താക്കൾക്ക് വിവിധ സേവനങ്ങൾ ലഭിക്കുമെന്ന് ഇ.ഡബ്ല്യു.എ ഉപഭോക്തൃ സേവനങ്ങളുടെയും ഡിജിറ്റൽ ട്രാൻസ്ഫോർമേഷന്റെയും ആക്‌ടിങ് ഡെപ്യൂട്ടി സി.ഇ.ഒ മോന അൽഹാഷ്‌മി പറഞ്ഞു.
ബിൽ അന്വേഷണങ്ങളും പേമെന്റുകളും വൈദ്യുതി, ജലസേവനങ്ങൾക്കുള്ള സുരക്ഷാ നിക്ഷേപം, കണക്ഷൻ ഫീസ് പേയ്മെന്റുകൾ, മുൻ ബില്ലുകളും പേയ്മെന്റുകളും ലഭ്യമാക്കൽ തുടങ്ങിയ സൗകര്യങ്ങളാണ് ആപ്പിൽ ലഭ്യമാവുക. സുരക്ഷിതവും സുഗമവുമായ ഡിജിറ്റൽ അനുഭവം ഉറപ്പാക്കുന്ന ഇ-കീ 2.0 സിസ്റ്റവുമായി ആപ് സംയോജിപ്പിച്ചിട്ടുണ്ട്. ഭാവിയിൽ ഈ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ വൈദ്യുതി, ജല അതോറിറ്റിയും ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയും പദ്ധതിയിടുന്ന പദ്ധതിയിടുന്നതായി ഇ.ഡബ്ല്യു.എ പറഞ്ഞു.
dgdfg