ബഹ്റൈനിൽ നിന്ന് പ്രവാസികൾ നാട്ടിലേയ്ക്ക് അയക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്താനുള്ള നിർദേശം തള്ളി ശൂറ കൗൺസിൽ


ബഹ്റൈനിൽ നിന്ന് പ്രവാസികൾ നാട്ടിലേയ്ക്ക് അയക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്താനുള്ള നിർദേശം തള്ളി ശൂറ കൗൺസിൽ. കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത പണമിടപാടുകൾ, അനൗദ്യോഗിക സംവിധാനങ്ങളിലൂടെ പണമയക്കൽ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ശൂറ കൗൺസിൽ രണ്ടാം തവണയും നിർദേശം തള്ളിയത്.

ഇത്തരമൊരു നിയമം ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുകയെന്ന് ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് അഫയേഴ്സ് കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ മസ്കതി യോഗത്തിൽ പറഞ്ഞു. പാർലമെൻറ് നിയമം അംഗീകരിക്കുമ്പോൾ എം.പിമാർ നിരവധി ഘടകങ്ങൾ അവഗണിച്ചതായും അദ്ദേഹം പറഞ്ഞു. 

ഒരു വർഷം മുമ്പും സമാന നിർദേശം പാർലമെൻറ് അംഗങ്ങൾ ഐകകേണ്ഠ്യന അംഗീകരിക്കുകയും  ശൂറ കൗൺസിൽ നിരസിക്കുകയും ചെയ്തിരുന്നു. പണ കൈമാറ്റ സ്വാതന്ത്ര്യത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ബഹ്‌റൈൻ നിരവധി അന്താരാഷ്ട്ര കരാറുകളിലും  ഉടമ്പടികളിലും ഒപ്പുവെച്ചിട്ടുണ്ട്. അതു ലംഘിക്കാനാവില്ലെന്നും നിക്ഷേപങ്ങളെയടക്കം നിയമം ബാധിക്കുമെന്നും  മസ്കതി വ്യക്തമാക്കി.

article-image

dfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed