ബഷീർ അമ്പലായിക്ക് പിജിഎഫ് കർമ്മജ്യോതി പുരസ്കാരം


പ്രഫഷണൽ കൗൺസിലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻ‍സ് ഫോറം എല്ലാ വർ‍ഷവും നൽ‍കി വരുന്ന കർ‍മ്മജ്യോതി പുരസ്കാരത്തിന് ഈ വർഷം ബഹ്റൈനിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനായ ബഷീർ അമ്പലായിയെ തെരഞ്ഞെടുത്തതായി പിജിഎഫ് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടോളമായി ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തനരംഗങ്ങളിൽ അദ്ദേഹം നൽകി വരുന്ന സേവനങ്ങള്‍ മാനിച്ചും, പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ നടത്തിവരുന്ന സജീവ ഇടപ്പെടലുകൾ കണക്കിലെടുത്തുമാണ് അദ്ദേഹത്തിന് പുരസ്കാരം നല്‍കുന്നത്. ഡോ. ബാബു രാമചന്ദ്രൻ‍, ചന്ദ്രൻ‍ തിക്കോടി, എസ്. വി. ജലീൽ‍, ഫ്രാൻസിസ് കൈതാരത്ത്, സലാം മമ്പാട്ടുമൂല, പി വി രാധാകൃഷ്ണ പിള്ള, സുബൈർ കണ്ണൂർ, പി ഉണ്ണികൃഷ്ണൻ, മനോജ് വടകര എന്നിവർ‍ക്കാണ് മുൻ വർഷങ്ങളിൽ ഈ പുരസ്കാരം നൽകിയത്.

ഇതോടൊപ്പം സംഘടനയുടെ അംഗങ്ങൾക്കായി നൽകിവരാറുള്ള പുരസ്കാരങ്ങളും പ്രഖ്യാപ്പിച്ചു. പിജിഎഫ് ജ്വവൽ അവാർഡ് ലത്തീഫ് കോലിക്കലിനും, പിജിഎഫ് പ്രോഡിജി അവാർഡ് അനിൽ കുമാർ, വിമല തോമസ് എന്നിവർക്കും, മികച്ച കൗൺസിലർക്കുള്ള അവാർഡ് മുഹമ്മദ് റഫീക്കിനും, മികച്ച ഫാക്വല്‍റ്റി പുരസ്കാരം ബിനു ബിജുവിനും, മികച്ച സാമൂഹ്യപ്രവർത്തകനുള്ള അവാർഡ് ജെയിംസ് ഫിലിപ്പിനും, മികച്ച കോര്‍ഡിനേറ്റർക്കുള്ള പുരസ്കാരം റോസ് ലാസർ, ജസീല എം എ, സുധീർ എൻ പി എന്നിവർക്കുമാണ് സമ്മാനിക്കുക.

മാർച്ച് 14ന് മാഹൂസിലെ മാക്കൻഡീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ഇഫ്താർ മീറ്റിന് ശേഷം ഈ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് പ്രവാസി ഗൈഡൻസ് ഫോറം ഭാരവാഹികൾ‍ അറിയിച്ചു. ബിനു ബിജു പ്രസിഡണ്ടും, ബിജു കെ പി ജനറല്‍ സെക്രട്ടറിയുമായുള്ള 32 അംഗം നിര്‍വാഹക സമിതിയാണ് നോര്‍ക്ക അംഗീകൃതമായ പ്രവാസി ഗൈഡന്‍സ് ഫോറത്തിനെ നയിക്കുന്നത്.

article-image

sdsad

You might also like

  • Lulu Exchange
  • Straight Forward

Most Viewed